സാംസങ് ഗാലക്സി എസ് ചൈനയില്‍
സിയോള്‍: സാംസങ് ഇലക്ട്രോണിക്സ് ചൈനയയില്‍ ഗാലക്സി എസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇറക്കി. ചൈനയില്‍ നോക്കിയയ്ക്കൊപ്പം വിപണിപിടിയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഫോണ്‍ സാംസങ് വിപണിയിലിറക്കിയത്.
ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ വിപണിയാണ് ചൈന. ദിനം പ്രതി ചൈനയിലെ മൊബൈല്‍ വില്പന കൂടുകയാണ്. ചൈനയിലെ ഉയര്‍ന്ന വരുമാനക്കാരെ ഉദ്ദേശിച്ചാണ് ഈ ഫോണ്‍ പുറത്തിറക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഗാലക്സി എസ് ഫോണ്‍ സാംസങ് ആദ്യമായി പുറത്തിറക്കിയത്.
ചൈനയിലെ മൊബൈല്‍ ഫോണ്‍ വിപണിയുടെ 25 ശതമാനം മാത്രമേ സാംസങിനുള്ളു. നോക്കിയയാണ് മുന്‍പന്തിയില്‍. 40 ശതമാനം.
75.5 കോടി മൊബൈല്‍ ഉപയോക്താക്കളുള്ള ചൈനയെ ഒരു മൊബൈല്‍ ഉല്പാദകനും തള്ളിക്കളയാനാവില്ല.












Click it and Unblock the Notifications