Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹിയോ പുറം ജോലി കരാര്‍ നിരോധിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ ഒഹിയോ സംസ്ഥാനം പുറംജോലി കരാര്‍ നിരോധിച്ചു. സര്‍ക്കാര്‍ തലത്തിലുള്ള ഐടി, ബാങ്കിങ് ജോലികള്‍ക്ക് പുറം ജോലികരാര്‍ നല്‍കുന്നതാണ് ഗവര്‍ണര്‍ ടെഡ് സ്ട്രിക്ലാന്‍ഡ് നിരോധിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഐടി കമ്പനികളെ നേരിട്ടു ബാധിക്കുന്ന തീരുമാനമാണിത്. ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ സ്ട്രിക് ലാന്‍ഡ് നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചു പിടിക്കാന്‍ നടത്തുന്ന രാഷ്ട്രീയക്കളിയാണ് ഇതെന്ന് ഇതിനകം തന്നെ വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് .

പുറം ജോലിക്കു കരാര്‍ കാരണം ഒഹിയോ നിവാസികള്‍ സാമ്പത്തിക അസമത്വം അനുഭവിക്കുന്നു എന്നാണു ഗവര്‍ണര്‍ പറയുന്നത്. എന്നാല്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിന്റെ അഭിപ്രായവോട്ടെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ കിസിഷിനെതിരെ 12% വോട്ടുകള്‍ക്കു പിന്തള്ളപ്പെട്ടതാണ് സ്ടിക്ലാന്‍ഡിനെക്കൊണ്ട് ഈ കടുത്ത തീരുമാനം എടുപ്പിച്ചതെന്ന് കരുതപ്പെടുന്നു.

പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു രണ്ടു മാസം പോലും ഇല്ലാതിരിക്കെയുള്ള ഈ നടപടി വിവേചനമാണെന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍ വിലയിരുത്തുന്നു.

വന്‍ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും നേരിടുകയാണ് അമേരിക്ക, ഇതിന്റെ ഭാഗമായി ഇന്ത്യപോലുള്ള രാജ്യങ്ങളിലേയ്ക്ക് ജോലികള്‍ പുറം കരാര്‍ നല്‍കുന്നത് അവിടെ വന്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഓഹിയോയുടെ പാതയില്‍ മറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ കൂടി വന്നാല്‍ ഇന്ത്യന്‍ ബിപിഒ, ഐടി രംഗം പ്രതിസന്ധിയില്‍ ആകും. ഇന്ത്യന്‍ ഐടി ബിസിനസിന്റെ 60% അമേരിക്കയില്‍ നിന്നുള്ളതാണ്.

എച്ച്1ബി, എല്‍ വണ്‍ വീസനിരക്കുകള്‍ കുത്തനെ കൂട്ടിയതിനു പിന്നാലെയുള്ള ഈ വിലക്ക് ഏറ്റവും ബുദ്ധിമുട്ടിലാക്കിയത് ഇന്ത്യന്‍ കമ്പനിയായ ടിസിഎസിനെയാണ്.

2007 ല്‍ വലിയ സൗജന്യങ്ങള്‍ വാഗ്ദാനം നല്‍കി ടിസിഎസിനെ ഒഹിയോ നഗരമായ മില്‍ഫോഡിലേക്കു ക്ഷണിച്ചയാളാണ് ഗവര്‍ണര്‍ ടെഡ് സ്ട്രിക്ലാന്‍ഡ്. ടിസിഎസിന്റെ നോര്‍ത്ത് അമേരിക്കന്‍ ഡെലിവറി സെന്ററില്‍ ഇപ്പോള്‍ 400 ജീവനക്കാരുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+