ഗെയിംസ്: വിവാദ ബലൂണ്‍ ഭീമന്‍ സജ്ജമായി

80 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയും 12 മീറ്റര്‍ ഉയരവുമുള്ള ഏറോസ്റ്റാറ്റ് എന്ന ബലൂണ്‍ 40കോടി രൂപകൊടുത്താണ് വാങ്ങിയത്. രണ്ട് ദിവസത്തിനകം 30 മീറ്റര്‍ ഉയരത്തില്‍ ബലൂണ്‍ സ്ഥാപിക്കും. ബലൂണ്‍ ഭീമനെ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ചെലവ് 70കോടി കവിയുമെന്നാണ് സൂചന.
ഏത് മഴയിലും കെട്ടിയ അതേ ഉയരത്തില്‍ത്തന്നെ ബലൂണ്‍ നിലകൊള്ളും. ഉത്ഘാടന, സമാപനചടങ്ങുകളുടെ ദൃശ്യഭംഗിമുതല്‍ തത്സമയപരിപാടികള്‍ വരെ ബലൂണില്‍ പ്രദര്‍ശിപ്പിക്കാനാവും.
ആദ്യമായാണ് ഇത്തരത്തിലൊരു ബലൂണ്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്ന് സംഘാടക സമിതി പറഞ്ഞു.ഗെയിംസിന്റെ ഉത് ഘാടന, സമാപനച്ചടങ്ങുകളുടെ റിഹേഴ്‌സല്‍ നടന്നുവരികയാണ്. ബലൂണും ചടങ്ങുകളുടെ മുഖ്യഭാഗമായതിനാലാണ് പരീക്ഷിച്ചു നോക്കുന്നത്.
സ്‌റ്റേഡിയത്തിന്റെ ഏത് ഭാഗത്തിരിക്കുന്ന കാണികള്‍ക്കും ബലൂണ്‍ വ്യക്തമായി കാണാനാകും. 360 ഡിഗ്രിയിലാണ് ഇതില്‍ ദൃശ്യങ്ങള്‍ പ്രൊജക്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ എല്ലാ കാണികള്‍ക്കും ബലൂണിന്റെ ഭംഗി ഒരുപോലെ ആസ്വദിക്കാം-സമിതിയംഗങ്ങള്‍ പറയുന്നു.












Click it and Unblock the Notifications