ജാര്‍ഖണ്ഡ്: അര്‍ജുന്‍ മുണ്ട മുഖ്യമന്ത്രിയാകും

ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി അര്‍ജുന്‍ മുണ്ട ചൊവ്വാഴ്ച തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഗവര്‍ണര്‍ എം.ഒ.എച്ച്. ഫറൂഖിനെക്കണ്ട് പാര്‍ട്ടി മന്ത്രിസഭ രൂപവല്‍ക്കരിക്കാന്‍ അവകാശവാദമുന്നയിച്ചത്.
81 അംഗ സഭയില്‍ 45 എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കുന്ന പട്ടികയാണ് ഗവര്‍ണര്‍ക്ക് ബിജെപി സംസ്ഥാനഘടകം നല്‍കിയത്.
ബിജെപിയിലെയും ജെഎംഎമ്മിലെയും 18 വീതം അംഗങ്ങളെക്കൂടാതെ ജെഡിയുവിലെ രണ്ടും എജെഎസ്‌യുവിലെ അഞ്ചും എംഎല്‍എമാരുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്.
82 അംഗ സംസ്ഥാന നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ സമുദായാംഗം ജോസഫ് പി. ഗാല്‍സ്റ്റൗന്‍ ജൂണില്‍ അന്തരിച്ചു. ഇതാണ് സഭാംഗങ്ങളുടെ എണ്ണം 81 ആകാന്‍ കാരണം.
സ്ഥാനമൊഴിഞ്ഞ നിയമസഭാകക്ഷി നേതാവ് രഘുബീര്‍ ദാസിന്റെ നേതൃത്വത്തിലാണ് ബിജെപി സംഘം ഗവര്‍ണറെ കണ്ടത്.
ബജറ്റ് സമ്മേളനത്തില്‍ ലോക്‌സഭയില്‍ ബിജെപി.യും ഇടതുപാര്‍ട്ടികളും കൊണ്ടുവന്ന ഖണ്ഡന പ്രമേയത്തെ എതിര്‍ത്ത് ഷിബു സോറന്‍ വോട്ടുചെയ്തതോടെയാണ് ബിജെപി-ജെഎംഎം. സഖ്യത്തില്‍ വിള്ളല്‍ വീണത്. ജാര്‍ഖണ്ഡില്‍ പിന്തുണ പിന്‍വലിക്കുമെന്ന് ബിജെപി ഭീഷണിപ്പെടുത്തി.
എന്നാല്‍, അധികാരം പങ്കുവെക്കാന്‍ സോറന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ ബിജെപി. മനസ്സുമാറ്റി. പക്ഷേ, വാക്കുപാലിക്കാല്‍ സോറന്‍ തയ്യാറായില്ല. അതോടെ ബിജെപി പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് മെയ് 30ന് സോറന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായിരുന്നു.


Click it and Unblock the Notifications