കുറ്റപത്രം: മദനിയുടെ ഹര്‍ജി കോടതി തള്ളി

Madani
ബാംഗ്ലൂര്‍: സ്‌ഫോടനക്കേസില്‍ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച ഹര്‍ജി തള്ളി. ബാംഗ്ലൂര്‍ ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്.

മദനിക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ മദനിക്കെതിരെ കേസ് നിലനില്ക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണം തുടരുന്നതിനിടെ മദനിയ്ക്കതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും.. മറ്റു പ്രതികളുമായി മദനി ബന്ധപ്പെട്ടതിനു പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുണ്ട്- കോടതി പറഞ്ഞു.

ഈ ഘട്ടത്തില്‍ കേസില്‍ നേരിട്ടിടപെടാന്‍ താല്‍പര്യമില്ലെന്നു കോടതി അറിയിച്ചു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മുപ്പത്തിയൊന്നാം പ്രതിയായി ചേര്‍ക്കപ്പെട്ട മദനിയെ അറസ്റ്റു ചെയ്യുന്നതിനായി ബാംഗ്ലൂര്‍ പൊലീസ് കൊല്ലത്തെത്തിയതിനു ശേഷമായിരുന്നു മദനി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

മദനിയെ അറസ്റ്റു ചെയ്തതിനു ശേഷം ഈ ഹര്‍ജിയില്‍ വിശദമായ വാദം കോടതിയില്‍ നടന്നിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ ഹര്‍ജി തള്ളിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+