Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുറാന്‍ കത്തിക്കല്‍: തീരുമാനത്തിനെതിരെ പി ചിദംബരം

P Chidambaram
ദില്ലി: അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഖുറാന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത ക്രിസ്ത്യന്‍ പള്ളിയുടെ പ്രവൃത്തിയെ ഇന്ത്യ അപലപിച്ചു. പ്രശ്‌നത്തില്‍ മാധ്യമങ്ങള്‍ നിയന്ത്രണം പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം വ്യാഴാഴ്ച ആവശ്യപ്പെട്ടു.

അച്ചടി മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍ അപലപനീയമായ പ്രവര്‍ത്തിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിക്കരുത് എന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.

ലോക വ്യാപാര കേന്ദ്രം തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍ ഖുറാന്‍ കത്തിക്കണമെന്ന് ഒരു യുഎസ് പാസ്റ്റര്‍ ആഹ്വാനം ചെയ്തത് മതവിഭാഗങ്ങള്‍ തമ്മിലുള്ള കാലുഷ്യം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.

പാസ്റ്ററുടെ പ്രവര്‍ത്തിയെ ഇന്ത്യ അപലപിക്കുന്നു. യുഎസ് അധികൃതര്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്-ചിദംബരം പറഞ്ഞു.

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദവും സമാധാനവും ആഗ്രഹിക്കുന്ന ആര്‍ക്കും ഇത്തരം പ്രവര്‍ത്തികള്‍ക്ക് മാപ്പ് നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്േളാറിഡയിലെ ഡവ് വേള്‍ഡ് ഔട്ട് റീച്ച് സെന്ററിലെ പാസ്റ്ററായ ടെറി ജോണ്‍സ് ആണ് ലോകവ്യാപാര കേന്ദ്രം തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍ ഖുറാന്‍ കത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഖുറാന്‍ കത്തിക്കുന്നതില്‍ നിന്ന് പിന്‍മാറില്ല എന്നും ജോണ്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+