മകന്‍ പ്രണയിച്ചതിന് മാതാപിതാക്കളെ കൊന്നു
ചെന്നൈ: തമിഴ്‍നാട്ടിലെ മധുരയില്‍ നാലംഗസംഘം വീട്ടില്‍ കയറി ദമ്പതിമാരെ വെട്ടി കൊലപ്പെടുത്തി. മധുര ആട്ടുകുളം വില്ലേജിലെ പി. ഭാഗ്യനാഥന്‍ (45), ഭാര്യ ഭാരതി (38) എന്നിവരെയാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തിയെന്ന് കരുതുന്ന തമിഴ് ശെല്‍വന്‍, മുത്തു, ചാള്‍സ്, നടരാജന്‍ എന്നിവരെ പോലീസ് തിരയുകയാമ്.
ഭാഗ്യനാഥന്റെ മകന്‍ ബി. വിനോദ് പാണ്ഡിയല്‍ നല്‍കിയ പരാതിയിലാണ് കേസന്വേഷണം.വിനോദ് പാണ്ഡിയന്‍ തമിഴ് ശെല്‍വന്റെ മകളുമായി പ്രണയബന്ധത്തിലായിരുന്നു.
ഇതിനുള്ള പ്രതികാരമെന്ന നിലയിലാണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകം നടക്കുമ്പോള്‍ വിനോദ് പാണ്ഡിയന്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ല. നാലംഗസംഘത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.












Click it and Unblock the Notifications