Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതി സെന്‍സസിന് മന്ത്രിസഭയുടെ അംഗീകാരം

Census
ദില്ലി: രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സെന്‍സസിന്റെ ബയോമെട്രിക് വിവരശേഖരണ ഘട്ടത്തിലാകും ഇത് ഉള്‍ക്കൊള്ളിക്കുക. 1931നു ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി സെന്‍സസിന് അംഗീകാരം നല്‍കുന്നത്.

2011 ജൂണില്‍ വീണ്ടും ജാതി സെന്‍സസ് പ്രത്യേകമായി നടത്താനാണ് തീരുമാനം. സപ്തംബറില്‍ സെന്‍സസ് പൂര്‍ത്തിയാക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്രാപനം കേന്ദ്രമന്ത്രി അംബികാ സോണി നടത്തും.

ഫിബ്രവരിയിലെ ജനസംഖ്യാ കണക്കെടുപ്പിനെ ബാധിക്കാത്ത തരത്തിലാവും ജാതി സെന്‍സസ് നടത്തുക. ഇതിനായി ഖജനാവിന് 3000 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ വീണ്ടും മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസമിതി വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം സമാഹരിച്ചശേഷമാണ് തീരുമാനം എടുത്തത്.

ജനസംഖ്യാ കണക്കെടുപ്പില്‍ ജാതിയും ഉള്‍പ്പെടുത്തണമെന്ന എല്ലാ പാര്‍ട്ടികളുടെയും ആവശ്യത്തെത്തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് രുപം നല്‍കിയിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ അവസാന നാളുകളില്‍ ലോക്‌സഭയില്‍ വലിയ ബഹളത്തിന് ഇടയാക്കിയ ജാതി സെന്‍സസിനു വേണ്ടി ശക്തമായി വാദിച്ചത് സമാജ്‌വാദി പാര്‍ട്ടിയും ആര്‍ജെഡിയുമാണ്.

രണ്ടു തവണ യോഗം ചേര്‍ന്നിട്ടും സമവായമുണ്ടാക്കാനാകാത്തതിനാലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കിയത്.

നിയമമന്ത്രി വീരപ്പ മൊയ്‌ലി, മാനവവിഭവ മന്ത്രി കപില്‍ സിബല്‍, നഗര മന്ത്രി ജയ്പാല്‍ റെഡ്ഡി, റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി, പാരമ്പര്യേതര ഊര്‍ജ മന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവരായിരുന്നു ഉപസമിതി അംഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+