കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് മൂന്നിലൊന്നു പേര്‍ അഴിമതിക്കാര്‍

  • By Lakshmi
Google Oneindia Malayalam News

CVC Logo
ദില്ലി: രാജ്യത്തെ മൂന്നിലൊന്നു പേര്‍ അഴിമതിക്കാരെന്നു മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പ്രത്യുഷ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍.

വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ ആഴ്ചയാണ് സിന്‍ഹ വിരമിച്ചത്. ആളുകള്‍ കൂടുതല്‍ സുഖലോലുപരായതാണ് അഴിമതി വര്‍ധിക്കാന്‍ കാരണമെന്ന് സിന്‍ഹ പറയുന്നു.

ലോകത്ത് അഴിമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 84ആം സ്ഥാനമാണ്. ഇവിടത്തെ അഴിമതിക്കു പത്തില്‍ 3.4 പോയിന്റ് ലഭിച്ചു. ന്യൂസിലന്‍ഡിലാണ് ഏറ്റവും കുറച്ച് അഴിമതിയുള്ളത് (9.4). ഏറ്റവും കൂടുതല്‍ സൊമാലിയയില്‍ (1.1).

ഇന്തയില്‍ കാര്യങ്ങള്‍ സാധിക്കാന്‍ കോടിക്കണക്കിനു പാവപ്പെട്ടവര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കുകയാണ്.

20 % ശതമാനം ഇന്ത്യക്കാര്‍ സത്യസന്ധരാണ്. ഇവര്‍ യാതൊരു പ്രലോഭനങ്ങളിലും വീഴില്ല. ഇവര്‍ക്കു മനസാക്ഷിയുണ്ട്. 30 % ആളുകള്‍ പൂര്‍ണമായും അഴിമതിയില്‍ മുങ്ങി- അദ്ദേഹം വിശദീകരിച്ചു.

ആധുനിക ഇന്ത്യയില്‍ പണമുള്ളവനാണ് മാന്യത ലഭിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് ആരെങ്കിലും അഴിമതി നടത്തിയെന്ന് കേട്ടാല്‍ അയാളുടെ തല താണിരിക്കുകയായിരിക്കും. എന്നാല്‍ ഇന്ന് അഴിമതി നടത്തിയവര്‍ക്കാണ് സ്വീകാര്യത- സിന്‍ഹ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X