അശ്ലീലചിത്രം കാണിച്ച അധ്യാപകനെ പുറത്താക്കി
ബാംഗ്ലൂര്‍: സ്‌കൂള്‍ ലാബില്‍ വച്ച് വിദ്യാര്‍ഥിനികളെ അശ്ലീലചിത്രങ്ങള്‍ കാണിച്ച അധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കി.
ഗാന്ധിനഗറിലെ കേന്ദ്രീയവിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ അധ്യാപകന്‍ ആശിഷ് ജാനിയെയാണ് സ്‌കൂളില്‍ നി്ന്നും പുറത്താക്കിയത്. ഏഴാം ക്ലാസ് വിദാര്‍ഥിനികള്‍ക്കാണ് ഇയാള്‍ ലാബില്‍ വച്ച് അശ്ലീലചിത്രങ്ങള്‍ കാണിച്ചത്.
വിദ്യാര്‍ഥിനികള്‍ തന്നെയാണ് ഇക്കാര്യം കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയത്. അധ്യാപകന്‍ അദ്ദേഹത്തിനൊപ്പം ഇരുന്ന്് അശ്ലീലം കാണാന്‍ തങ്ങളെ നിര്‍ബ്ബന്ധിച്ചുവെന്ന് കുട്ടികളുടെ പരാതിയില്‍ പറയുന്നു.
അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞെന്നും സ്വഭാവദൂഷ്യമുള്ളതിനാല്‍ അധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയെന്നും പ്രധാനാധ്യാപകന്‍ നൂതന്‍ പുഞ്ച് പറഞ്ഞു.
എന്നാല്‍ ശിക്ഷയൊന്നും നല്‍കാതെ അധ്യാപകനെ പുറത്താക്കുകമാത്രം ചെയ്തത് അയാളുടെ വെറുതെവിടുന്നതിന് തുല്യമാണെന്ന് രക്ഷിതക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ചില രക്ഷിതാക്കള്‍ ഇയാള്‍ തങ്ങളുടെ മക്കളെ ഇതിന് മുമ്പ് അപമാനിച്ചിട്ടുണ്ടെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഇയാള്‍ ഓഗസ്റ്റില്‍ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടക്കുന്നതിനിടെ പരിപാടികള്‍ക്കായി പെണ്‍കുട്ടികള്‍ക്ക് വസ്ത്രം മാറുന്നതിനായുള്ള മുറിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും കുട്ടികള്‍ വസ്ത്രം മാറുന്നത് നോക്കിനിന്നുവെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications