തരൂര്‍ വഴി സുനന്ദയുടെ മകന്‍ ബോളിവുഡില്‍?

സുനന്ദയുടെയും സുജിത്ത് മേനോന്റെയും പതിനേഴുകാരനായ മകന്‍ ശിവ പുഷ്‌കറാണ് ബോളിവുഡ് താരമാകാനുള്ള ആഗ്രഹവുമായി കഴിയുന്നത്.
ശിവ ഇപ്പോള്‍ ബോളിവുഡ് താരം അനുപം ഖേറിന്റെ അഭിനയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയാണ്. അടുത്തുതന്നെ ശിവ ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് സൂചന.
തരൂരിന്റെ ബോളിവുഡ് ബന്ധങ്ങളാണത്രേ ഇതിന് സഹായകമായത്. എന്നാല്‍ ഏത് ചിത്രത്തിലാണെന്നോ, സംവിധായകന്‍ ആരാണെന്നോ ഉള്ളകാര്യങ്ങള്‍ തരൂരും സുനന്ദയും രഹസ്യമാക്കിവച്ചിരിക്കുകയാണ്.
ശിവ നല്ല കഴിവുള്ള കുട്ടിയാണെന്നും ബോളിവുഡില്‍ നല്ലൊരു ഭാവി ശിവയ്ക്കുണ്ടെന്നുമാണ് അനുപം ഖേര്‍ പറയുന്നത്. അനുപം ഖേറും ശശി തരൂരും നല്ല സുഹൃത്തുക്കളാണ്.
വിവാഹശേഷം ദുബയില്‍ തരൂരും സുനന്ദയും ഒരുക്കിയ വിരുന്നില്‍ അനുപം ഖേര്‍ എത്തിയിരുന്നു. മാത്രമല്ല അനുപമും സുനന്ദയും കശ്മീര്‍ സ്വദേശികളുമാണ്.












Click it and Unblock the Notifications