Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി സുധാകരന് കവിതയിലും ധൈര്യം: മോഹന്‍ലാല്‍

Mohanlal with G Sudhakaran
കൊച്ചി: കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന മന്ത്രിയാണ് ജി സുധാകരനെന്ന് നടന്‍ മോഹന്‍ലാല്‍. ഈ ധൈര്യം അദ്ദേഹത്തിന്റെ കവിതകളിലും കാണാനുണ്ടെന്ന് സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു. മന്ത്രി ജി സുധാകരന്റെ കവിതകളുടെ സിഡി പ്രകാശനം ചെയ്യുകയായിരുന്നു മോഹന്‍ലാല്‍.

പൊതുരംഗത്ത് അഴിമതിയുടെ കറ പുരളാത്ത അപൂര്‍വം വ്യക്തികളില്‍ ഒരാളാണു മന്ത്രി ജി.സുധാകരനെന്ന് ചലച്ചിത്ര താരം മോഹന്‍ലാല്‍. സാധാരണ മനുഷ്യരുടെ മനസ് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നല്ല മനസിന്റെ ഉടമയുമാണ്- മോഹന്‍ലാല്‍ പറഞ്ഞു.

എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എ ഫ്രാന്‍സിസ് മോഹന്‍ലാലില്‍ നിന്നും ആദ്യ സിഡി ഏറ്റുവാങ്ങി.

ജി സുധാകരന്റെ കവിതകള്‍ എന്നാണ് സിഡിയുടെ പേര്. പത്ത് കവിതകളാണ് ഇതിലുള്ളത്. സത്യം ഓഡിയോസാണ് കവിതകള്‍ സിഡി രൂപത്തില്‍ പുറത്തിറക്കിയത്. ഒബാമ, ഭഗത് സിങ്, ശബരിമല, ഓണം തുടങ്ങിയവയെല്ലാം സുധാകരന്റെ കവിതകള്‍ക്ക് വിഷയമാണ്.

1970 നു ശേഷം കവിതകള്‍ എഴുതിത്തുടങ്ങിയ നൂറിലേറെ പ്രമുഖരുണ്ടെങ്കിലും അവരെപ്പറ്റി പഠിക്കാനും വിലയിരുത്താനും യാഥാസ്ഥിതിക നിരൂപകര്‍ തയാറാകുന്നില്ലെന്നു മറുപടി പ്രസംഗത്തില്‍ സുധാകരന്‍ പറഞ്ഞു.

ആശാനും ഉള്ളൂരിനും വള്ളത്തോളിനും ശേഷവും കവിതയുണ്ട്. ഒന്നും അവസാനിച്ചിട്ടില്ല. പക്ഷേ, അവരെ വിലയിരുത്താന്‍ നിരൂപകര്‍ തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+