Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷക്കള്ള് ദുരന്തം: 2പേര്‍ കൂടി മരിച്ചു

Toddy Shop
കോട്ടയ്ക്കല്‍: വിഷക്കള്ള് കുടിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി വ്യാഴാഴ്ച മരിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ വിഷക്കള്ള് കുടിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.

പേരശന്നൂര്‍, കാശത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേരാണ് വ്യാഴാഴ്ച മരിച്ചത്.

സംഭവത്തെത്തുടര്‍ന്ന് പാലക്കാട് തത്തമംഗലത്തും കല്‍മണ്ഡലത്തും ചിറ്റൂരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ കള്ളുവണ്ടികള്‍ തടഞ്ഞു.

ഇവരുടെ ഉപരോധത്തെ തുടര്‍ന്ന് തൃശ്ശൂര്‍ പാലക്കാട് റൂട്ടില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കള്ള് റോഡില്‍ ഒഴുക്കിക്കളഞ്ഞു.

കുറ്റിപ്പുറത്തെയും തൊട്ടടുത്ത പേരശ്ശനൂരിലെയും നിലമ്പൂരിനടുത്ത വാണിയമ്പലത്തെയും കള്ളുഷാപ്പുകളില്‍നിന്ന് മായംചേര്‍ത്ത കള്ളുകുടിച്ചവരാണ് ദുരന്തത്തില്‍പ്പെട്ടത്. മീഥൈല്‍ ആള്‍ക്കഹോളാണ് കള്ളില്‍ ചേര്‍ത്തതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ വിഷക്കള്ളു ദുരന്തവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. കേസിലെ മുഖ്യപ്രതി ദ്രവ്യന്റെ സഹായി തിരുവേഗപുരം സ്വദേശി യൂനിസ് ആണു പിടിയിലായതെന്നാണു സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+