കുതിരവട്ടം ആശുപത്രിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരുന്ന യുവാവ് ബ്ലേഡ് ഉപയോഗിച്ചു കഴുത്തുമുറിച്ചു.
കഴുത്തിനു ഗുരുതരമായി മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് വെള്ളിപറമ്പ് അബ്ദുള്‍ അസീസിന്റെ മകന്‍ ജാഫറി (34) നെയാണ് ബുധനാഴ്ച രാവിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ കഴുത്തു മുറിച്ച നിലയില്‍ കണെ്ടത്തിയത്.
സെപ്റ്റംബര്‍ നാലിനാണ് ജാഫര്‍ കുതിരവട്ടത്തു ചികിത്സ തേടിയെത്തിയത്.












Click it and Unblock the Notifications