ഖുറാന്‍ കത്തിക്കുന്നത് വെറുക്കപ്പെട്ട പ്രവൃത്തി
ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതില്‍ പ്രതിഷേധിക്കാന്‍ ഖുറാന്‍ കത്തിക്കുന്നത് വെറുക്കപ്പെട്ട പ്രവര്‍ത്തിയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി സ്റ്റാഫെന്‍ ഡി മിസ്റ്റുറ പറഞ്ഞു.
പ്രഖ്യാപിത ഖുറാന്‍ കത്തിക്കലില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ഫേ്‌ളോറിഡയിലെ ഡവ് വേള്‍ഡ് ഔട്ട് റീച്ച് സെന്ററിനോട് മിസ്റ്റുറ ആവശ്യപ്പെട്ടു.
ലോകവ്യാപാര കേന്ദ്രം തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ശനിയാഴ്ച ഖുറാന്‍ കത്തിക്കല്‍ ദിനമായി ആചരിക്കുന്നതില്‍ നിന്ന് പിന്‍മാറില്ല എന്ന് ഡവ് വേള്‍ഡ് ഔട്ട് റീച്ചിന്റെ പാസ്റ്റര്‍ ടെറി ജോണ്‍സ് ആവര്‍ത്തിച്ച് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് യുഎന്‍ ഇടപെട്ടിരിക്കുന്നത്.
ഖുറാന്‍ കത്തിക്കുന്നത് അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് യു എന്‍ പ്രതിനിധി പറഞ്ഞു.
അഫ്ഗാനിലെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരെ സഹായിക്കാന്‍ മാത്രമേ ഇത്തരമൊരു നടപടി സഹായിക്കുകയുള്ളൂ. അഫ്ഗാനിസ്ഥാന്‍ സമാധാനത്തിന്റെയും സ്ഥിരതയുടെയും പാതയില്‍ എത്തിക്കാനുള്ള സ്വദേശികളുടെയും വിദേശികളുടെയും ശ്രമങ്ങളെ ഇത്തരം നടപടി അട്ടിമറിക്കും-മിസ്റ്റുറ ചൂണ്ടിക്കാട്ടി.
ഖുറാന്‍ കത്തിക്കല്‍ യുഎന്നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടകവിരുദ്ധമാണെന്നും സഹിഷ്ണുത വളര്‍ത്താനുള്ള ലോക ജനതയുടെ ശ്രമങ്ങള്‍ക്ക് എതിരാണെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications