Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയില്‍ പൂജ; പരാതിയുമായി അഭിഭാഷകന്‍

മുംബൈ: പ്രവൃത്തി ദിനത്തില്‍ കോടതിയില്‍ സത്യനാരായണ പൂജ നടത്തിയതിനെതിരെ അഭിഭാഷകന്‍ രംഗത്തെത്തി.

സപ്തംബര്‍ നാലിന് അഡ്വക്കേറ്റ് അസോസിയേഷനാണ് കോടതിയില്‍ സത്യനാരായണ പൂജ നടത്തിയത്. ഉച്ചയ്ക്ക് 12 മുതല്‍ 7.30 വരെ നടത്തിയ പൂജയില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

മുതിര്‍ന്ന അഭിഭാഷകനായ എം.വി. വാഷിയാണ് സത്യനാരായണ പൂജയ്‌ക്കെതിരെ രംഗത്തെത്തിയത്. കോടതിയില്‍ നടത്തിയ പൂജയ്‌ക്കെതിരെ വാഷി നല്‍കിയ പരാതി സപ്തംബര്‍ 17ന് കോടതി പരിഗണിക്കും.

മുമ്പ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു എം.പി. വാഷി. കോടതിയില്‍ മതപരമായ ഒരു പൂജയും നടത്താന്‍ പാടില്ലെന്നും അത് കോടതിയുടെ പരിപാവനതയ്ക്ക് വിരുദ്ധമാണെന്നും അഭിഭാഷകനായ എം.പി. അദ്ദേഹം പറഞ്ഞു.

ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഹിന്ദുക്കളുടെ പൂജയായ സത്യനാരായണ പൂജ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് കോടതിയില്‍ നടത്താന്‍ പാടില്ലെന്നുമുള്ള നിലപാടിലാണ് വാഷി.

കോടതിയില്‍ ഇത്തരമൊരു പൂജ പ്രവൃത്തി ദിവസം സംഘടിപ്പിച്ചത് കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും വാഷി പറഞ്ഞു. പൂജയ്ക്ക് വേണ്ടി അഭിഭാഷകരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്നും ഇതിന് കൃത്യമായ കണക്ക് സൂക്ഷിച്ചില്ലെന്നും വാഷി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+