യുവാക്കളെ നഗ്നരാക്കി നടത്തുന്ന വീഡിയോ; കേസെടുത്തു

അടിസ്ഥാനരഹിതമായതും ദുരുദ്ദേശപരവുമായ ദൃശ്യങ്ങള്‍ ഈ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
വീഡിയോ ദൃശ്യം പരിശോധിച്ച പോലീസിന് സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനായിട്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ദുരുദ്ദേശത്തോടെയാണു ദൃശ്യം പുറത്തുവിട്ടിരിക്കുന്നതെന്നു പോലീസ് പറഞ്ഞു.
ശ്രീനഗറിനു സമീപം സോപോറിലെ കൃഷിത്തോട്ടത്തില്‍ ചിത്രീകരിച്ചിരിക്കുന്ന മൂന്നു മിനിട്ടുള്ള ദൃശ്യം യു ട്യൂബിലും പിന്നീട് ഫേസ്ബുക്കിലും പ്രത്യക്ഷപ്പെടുകയായിരുന്നു.
ഈ വീഡിയോ ദൃശ്യം വിശ്വാസ്യതയില്ലാത്തതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി പി. ചിദംബരം അറിയിച്ചു.
വിശ്വാസ്യതയില്ലാത്തതും ആളെ തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications