കേന്ദ്രമന്ത്രിമാരുടെ സ്വത്ത് വിവരം വെളിപ്പെടുത്തി
മൊത്തം 77 മന്ത്രിമാരുടെ സ്വത്ത് വിവരമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യമായാണ് വിവരാവകാശ നിയമമനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിമാരുടെ സ്വത്ത് വെളിപ്പെടുത്തുന്നത്. സുഭാഷ് ചന്ദ്ര അഗര്‍വാള്‍ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയുടെ മറുപടിയായാണ് സ്വത്ത് വെളിപ്പെടുത്തല്‍.
പ്രഫുല്‍ പട്ടേലിന് 33 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. ശര്‍മ്മയ്ക്കാവട്ടെ വെറും 26,741 രൂപമാത്രമേ സ്വന്തമായിട്ടുള്ളു. റയില്‍വെ മന്ത്രി മമത ബാനര്‍ജിയും പാവം മന്ത്രിമാരുടെ പട്ടികയിലാണ്. മമതയ്ക്ക് 10 ഗ്രാം സ്വര്‍ണ്ണം ഉള്‍പ്പെടെ 6.7 ലക്ഷം രൂപയുടെ സ്വത്താണുള്ളത്.
മുകുള്‍ വാസ്നിക്കിനും 3.3 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്. ഊര്‍ജ്ജമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് 6.5 ലക്ഷം രൂപയുടെ സമ്പാദ്യമേ ഉള്ളൂ.
ഭക്ഷ്യവകുപ്പ് മന്ത്രി സുബോധ്കാന്ത് സഹായിക്ക് 1.4 ലക്ഷത്തിന്റെയും നഗരവികസനമന്ത്രി എസ് ജസ്പാല്‍ റെഡ്ഡിക്ക് 3.3 ലക്ഷം രൂപയുടേയും സമ്പാദ്യമാണുള്ളത്.
തമിഴ്നാട്ടില്‍
നിന്നുള്ള
ടെലികോം
മന്ത്രി
എ
രാജയ്ക്ക്
73.9
ലക്ഷം
രൂപയുടെ
സമ്പാദ്യമുള്ളപ്പോള്‍
രാസവള
മന്ത്രി
അളഗിരിക്ക്
9
കോടിയുടെ
സ്വത്താണ്
ഉള്ളത്.
അതേസമയം,
ശരദ്പവാറിന്
3.9
കോടിയുടെ
സ്വത്ത്
ഉണ്ട്.