എയര്‍ ഇന്ത്യ ഗള്‍ഫ് വിമാനങ്ങള്‍ തിരിച്ചുവിട്ടു

അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നു വന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. വെള്ളിയാഴ്ച രാവിലെ 6.10ന് കരിപ്പൂരിലിറങ്ങേണ്ടതായിരുന്നു ഈ വിമാനങ്ങള്‍.
മോശം കാലവസ്ഥയെത്തുടര്‍ന്ന് കൊച്ചിയിലേക്ക് തിരിച്ചു വിട്ടുവെങ്കിലും അവിടെയും കാലാവസ്ഥ മോശമായതു കൊണ്ട് തിരുവനന്തപുരത്ത് ഇറക്കുകയായിരുന്നു.
രാവിലെ 7.30 ന് തിരുവനന്തപുരത്ത് ഇറക്കിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനോ ഭക്ഷണവും വെള്ളവും നല്‍കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.
പൈലറ്റിന്റെ ജോലി സമയം അവസാനിച്ചതിനാല്‍ ദില്ലിയില്‍ നിന്ന് വേറെ പൈലറ്റ് എത്തിയശേഷം മാത്രമെ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് പുറപ്പെടുകയുള്ളുവെന്നാണ് അറിയുന്നത്.
ഗള്‍ഫില്‍ നിന്ന് പെരുന്നാള്‍ ആഘോഷിക്കാനെത്തിയ യാത്രക്കാരാണ് രണ്ടു വിമാനങ്ങളിലും ഏറെയുമുള്ളത്. പ്രകോപിതരായ യാത്രക്കാര്‍ പൈലറ്റിനെ വിമാനത്തില്‍ തടഞ്ഞുവെച്ച ശേഷം റണ്‍വേയിലിറങ്ങി പ്രതിഷേധിക്കുകയാണ്.












Click it and Unblock the Notifications