ജോസഫിന്റെ അപേക്ഷ മാനേജ്‌മെന്റ് ചെവിക്കൊണ്ടില്ല

മാനുഷിക പരിഗണന നല്‍കി ശിക്ഷണ നടപടി പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് ജോസഫ് സമര്‍പ്പിച്ച കത്തിനു നല്‍കിയ മറുപടിയിലാണു മാനേജ്‌മെന്റ് നിലപാടു വ്യക്തമാക്കിയത്.
സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചു നിയമപരമായി നടപ്പിലാക്കിയ ശിക്ഷാ നടപടി കോടതിയുടെ തീരുമാനത്തിനു വിധേയമായി മാത്രമേ ഇനി ഭേദഗതി ചെയ്യാന്‍ കഴിയൂ എന്നും മാനേജ്‌മെന്റ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചോദ്യക്കടലാസ് വിവാദം സമൂഹത്തിലുണ്ടാക്കിയ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നു സ്വയം ഒഴിഞ്ഞുമാറി ആ ഉത്തരവാദിത്തം പ്രിന്‍സിപ്പലിന്റെയും മാനേജ്‌മെന്റിന്റെയും മേല്‍ കെട്ടിവയ്ക്കാനാണ് അധ്യാപകന്‍ ബോധപൂര്‍വം ശ്രമിച്ചതെന്നും കത്തില്‍ പറയുന്നു.
മാനേജ്‌മെന്റിനും പൊതുസമൂഹത്തിനും ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കും കഷ്ടനഷ്ടങ്ങള്‍ക്കും ക്ഷമചോദിച്ചുകൊണ്ടും നിസ്സഹായാവസ്ഥ വിശദീകരിച്ചുകൊണ്ടുമായിരുന്നു പിരിച്ചുവിടല്‍ നടപടി പിന്‍വലിക്കണമെന്നഭ്യര്‍ഥിച്ച് ജോസഫ് കത്ത് നല്‍കിയത്.
തനിക്കെതിരെയുള്ള നടപടിയില്‍നിന്ന് പിന്തിരിയാന്‍ മാനേജ്‌മെന്റിനോടഭ്യര്‍ഥിക്കണമെന്നപേക്ഷിച്ചുകൊണ്ട് സര്‍വകലാശാലയ്ക്കും കത്ത് നല്‍കിയിരുന്നു.












Click it and Unblock the Notifications