Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യദിനത്തില്‍ തായ്‌വാനില്‍ 6000 കല്യാണം

Taiwan Couples
തായ്‌പേയ്: തായ്‌വാനില്‍ ഭാഗ്യദിനത്തില്‍ ആറായിരത്തിലധികം വിവാഹങ്ങള്‍. തായ്‌വാന്റെ കലണ്ടര്‍ പ്രകാരം വ്യാഴാഴ്ച ഒന്‍പതിന്റെ അപൂര്‍വ്വസമ്മേളനമാണ് നടന്നത്.

തായ് വാന്‍കാര്‍ ഒന്‍പത് ഭാര്യസംഖ്യയായിട്ടാണ് കരുതുന്നത്. തായ്‌വാന്റെ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 9 വ്യാഴാഴ്ച 99-ാം വര്‍ഷത്തിലെ ഒന്‍പതാം മാസവും ഒന്‍പതാം ദിവസവുമായിരുന്നു. ഈ ദിവസത്തില്‍ 6063 വിവാഹങ്ങളാണ് ഇവിടെ നന്നത്.

ഈ ഭാഗ്യദിനത്തിന്റെ ഒന്‍പതാമത്തെ മണിക്കൂറില്‍ ഒന്‍പതാം മിനിറ്റില്‍ ഒന്‍പതാം സെക്കന്റിലായിരുന്നു ശുഭ്രവസ്ത്രധാരികളായ ആറായിരത്തിലധികം ദമ്പതികള്‍ വിവാഹത്തിലൂടെ ഒന്നിച്ചത്. 9-9-9-9-99 ഇങ്ങനെയായിരുന്നു ഈ അപൂര്‍വ നിമിഷം.

ഇതേ നിമിഷം തായ്‌പേയ് സിറ്റിയില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ 193പേര്‍ കുടുംബജീവിതം ആരംഭിച്ചു. ഒരേ ശ്രേണിയില്‍ സംഖ്യകളെത്തുന്ന അപൂര്‍വത ഒരു നൂറ്റാണ്ടില്‍ ആകെ സംഭവിക്കുന്നത് 17 തവണ മാത്രമാണ്. ചരിത്രവിസ്മയമായ ഈ തീയതി ഇനി വരണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+