99കാരിയെ യുവാവ് പീഡിപ്പിച്ചു
മെല്‍ബണ്‍: തെക്കുകിഴക്കന്‍ മെല്‍ബണില്‍ തൊണ്ണൂറ്റിയൊമ്പതുകാരിയെ അജ്ഞാത യുവാവ് ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്.
വൃദ്ധ വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്ന് ദി ഏജ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓര്‍മണ്ടിലെ കൂര്‍നാംഗ് റോഡിലുള്ള വസതിയില്‍ വച്ചാണ് വൃദ്ധയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ യുവാവ് വാതിലില്‍ മുട്ടി. വൃദ്ധ വാതില്‍ തുറന്നപ്പോള്‍ അകത്തേക്ക് ഇടിച്ചുകയറിയ യുവാവ് അവരെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നുവത്രേ.
17-20 വയസ്സ് പ്രായമുള്ള യുവാവാണ് ഹീനമായ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് കരുതുന്നു. ഇയാളുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്.
വൃദ്ധയ്ക്ക് വീട്ടില്‍ വച്ച് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചു. പൊലീസ് യുവാവിനായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications