ക്യൂബന്‍ മോഡല്‍ പരാജയം: ഫിദല്‍ കാസ്‌ട്രോ

50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്യൂബയില്‍ കമ്യൂണിസ്റ്റ് ഭരണം കൊണ്ടുവന്ന അദ്ദേഹത്തിന്റെ ഈ ഏറ്റുപറച്ചില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്.
ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകനനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. രാജ്യത്തെ 20% തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇപ്പോഴത്തെ പ്രസിഡന്റായ സഹോദരന്‍ റൗള്‍ കാസ്‌ട്രോ നടത്തിയ പ്രസ്താവനയെ പിന്താങ്ങാനാണിതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
തകര്‍ന്നു കിടക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാന്‍ റൗള്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടത്തിവരുകയാണ്.
അമേരിക്കയ്‌ക്കെതിരെ ആണവ യുദ്ധം നടത്താന്‍ സോവിയറ്റ് യൂണിയനോട് 1962ല്‍ ആവശ്യപ്പെട്ട കാസ്‌ട്രോ തന്നെ അന്നത്തെ നടപടിയെ വിമര്‍ശിച്ചു.
ക്യൂബയില്‍ ആണവോര്‍ജം സമാധാന ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനിജാദിന്റെ ജൂതവിരുദ്ധ പ്രസ്താവനകളെയും അദ്ദേഹം വിമര്‍ശിച്ചു.












Click it and Unblock the Notifications