ഖുറാന്‍ കത്തിക്കല്‍ മാറ്റിവെച്ചെന്ന് വൈദികന്‍
ന്യുയോര്‍ക്ക്: സെപ്റ്റംബര്‍ 11 ഭീകരാക്രമണ വാര്‍ഷികത്തില്‍ ഖുറാന്‍ കത്തിച്ചു പ്രതിഷേധിക്കുമെന്നു പ്രഖ്യാപിച്ച വൈദികന്‍ ടെറി ജോണ്‍സ് തീരുമാനം മാറ്റി.
ഭീകരാക്രമണം നടന്നതിന്റെ സ്മാരകമായ ഗ്രൌണ്ട് സീറോയ്ക്ക് സമീപം മസ്ജിദ് നിര്‍മിക്കാനുള്ള തീരുമാനത്തിന് എതിരെയായിരുന്നു ടെറി ജോണ്‍സിന്റെ പ്രതിഷേധം.
പ്രഖ്യാപിച്ചിരുന്ന സ്ഥലത്തുനിന്ന് മാറ്റിയായിരിക്കും മസ്ജിദ് സ്ഥാപിക്കുന്നതെന്ന ഉറപ്പിനെത്തുര്‍ന്നാണ് പ്രതിഷേധം പിന്‍വലിക്കുന്നതെന്നാണ് ജോണ്‍സ് പറഞ്ഞത്.
9/11 ആക്രമണ സ്ഥലത്തിനടുത്ത് ഇസ്ലാമിക കേന്ദ്രവും പള്ളിയും പണിയില്ല എന്ന് ഉറപ്പ് ലഭിച്ചാല്‍ ഖുറാന്‍ കത്തിക്കില്ല എന്ന് പാസ്റ്റര്‍ ടെറി ജോണ്‍സ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഫ്േളാറിഡയിലെ ഇമാം ഇത്തരത്തില്‍ ഉറപ്പ് നല്‍കിയതിനാല്‍ ഖുറാന്‍ കത്തിക്കല്‍ പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചു എന്നും എന്നാല്‍ ഉറപ്പ് വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ തീരുമാനം പുന:പരിശോധിക്കുമെന്നും ജോണ്‍സ് പറഞ്ഞു.
അതേസമയം, ഇങ്ങനെയൊരു ഉറപ്പ് നല്‍കിയെന്ന അവകാശവാദം ഇമാം നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വരുന്നതുവരെ ഖുറാന്‍കത്തിക്കല്‍ മാറ്റിവച്ചിരിക്കുകയാണെന്നാണ് ജോണ്‍സ് പറഞ്ഞിരിക്കുന്നത്.
ഖുര്‍ ആന്‍ കത്തിയ്ക്കാനുള്ള തീരുമാനത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.
ഖുര്‍ ആന്‍ കത്തിക്കുന്നതിനു പദ്ധതിയിട്ടതിനെതിരെ യുനൈറ്റഡ് നാഷന്‍സും അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും രംഗത്ത് വന്നിരുന്നു.
ഐക്യരാഷ്ട്ര സംഘടനയും ജനറല്‍ ഡേവിഡ് പെട്രേയസും അഫ്ഗാനിലെ ഉന്നത യുഎസ് കമാന്‍ഡറും ഇതില്‍ നിന്ന് പിന്തിരിയണമെന്ന് ജോണ്‍സിനോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications