12കാരിയെ പൊലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചു
മുസഫര്‍പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് കോണ്‍സ്റ്റബിള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി.
ബീഹാറിലെ മുസഫര്‍പുരിലെ അഹിപുര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സംഭവത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 10ന് വെള്ളിയാഴ്ച അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസുകാരുമായുള്ള കയ്യാങ്കളിയിലാണ് അവസാനിച്ചത്.
കപില്‍ ദേവ് പാസ്വാന്‍ എന്ന കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചുവെന്നാണ് 12കാരിയുടെ ആരോപണം. രണ്ട് ദിവസം മുമ്പ് അമ്മയുടെ വീട്ടില്‍ പോയി മടങ്ങിവരുന്ന കുട്ടിയെ വഴിയ്ക്കുവച്ച് വിളിച്ച് സ്‌റ്റേഷനില്‍ കൊണ്ടുപോയിട്ടാണത്രേ കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചത്.
വീട്ടിലെത്തിയ കുട്ടി കുടുംബാംഗങ്ങളെ വിവരം ധരിപ്പിയ്ക്കുകയായിരുന്നു. വീട്ടുകാര്‍ പിന്നീട് അഹിപൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളിനെ തിരിച്ചറിയല്‍ പരേഡ് നടത്തി. ഇതിലാണ് പെണ്‍കുട്ടി കുറ്റവാളിയെ തിരിച്ചറിഞ്ഞത്.
ഇതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. ഇതിന്റെ ഫലം വന്നുകഴിഞ്ഞാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് സ്റ്റേഷന്‍ മേധാവി അറിയിച്ചു.












Click it and Unblock the Notifications