പുറംജോലികരാര്‍: യുഎസ് നിലപാടിനെതിരെ ശര്‍മ്മ

ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുക. ഇന്ത്യന്‍ കമ്പനികളും അമേരിക്കയില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കക്കാര്‍ക്കും ജോലി നല്‍കുന്നുണ്ടെന്നുമുള്ള കാര്യങ്ങള്‍ അമേരിക്ക വിസ്മരിക്കരുത്- ആനന്ദ് ശര്‍മ്മ പറഞ്ഞു.
അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ കൂടാനുള്ള നടപടിയാണിതെന്ന് യുഎസ് പ്രസിഡന്റ് ഒബാമയുടെ വാദത്തെയാണ് ആനന്ദ് ശര്‍മ്മ വിമര്‍ശിച്ചത്.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ സംരക്ഷണം മാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ള തീരുമാനങ്ങള്‍ അവര്‍ക്ക് പോലും ഗുണകരമാകുമെന്ന് കരുതാനാവില്ലെന്നും ശര്‍മ്മ പറഞ്ഞു.
ബാംഗ്ലൂരില്‍ ഐ.ടി. സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി, ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ജോലികള്‍ക്ക് പുറം കരാര്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഇനിമുതല്‍ നികുതിയിളവ് നല്‍കില്ലെന്ന് ഒബാമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പും ഒബാമ പുറം ജോലി കരാറിനെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications