Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു

ഷാജഹാന്‍പൂര്‍ : ഒരു പെണ്‍കുട്ടിയോട് എസ്‌ഐ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് വനിതകള്‍ ഉത്തര്‍പ്രദേശിലെ ജലാലബാദ് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു.

പോലീസ് പിടികൂടിയ സഹോദരനെ കാണാനെത്തിയ പെണ്‍കുട്ടിയോട് ജലാലബാദ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സബ് ഇന്‍സ്‌പെക്ടറായ ജഗദീഷ് സിംഗ് മോശമായി പെരുമാറിയെന്നാണ് ആരോപണം.

പോലീസ് സ്‌റ്റേഷനു നേരെ സ്ത്രീകള്‍ ചെരുപ്പേറ് നടത്തിയതോടെ എസ്‌ഐ മുറിയില്‍ കയറി ഒളിച്ചു. വാതില്‍ തകര്‍ത്ത് സമരക്കാര്‍ എസ്‌ഐയെ പുറത്തെത്തിച്ചു. ഇയാള്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധവും നടത്തി.

സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസപ്പെടുത്തിയതിന്റെ പേരില്‍ സമരക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് എഎസ്പി സുരേന്ദര്‍ വര്‍മ അറിയിച്ചു. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എസ്‌ഐയ്‌ക്കെതിരെ നടപടിയെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+