മുംബൈയില്‍ ഭീകരര്‍ എത്തിയെന്ന് മുന്നറിയിപ്പ്

ഗണേശോത്സവത്തിനിടെ അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് മുംബൈയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. മുംബൈയില്‍ ഇതിനെ തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ഖലീമുദീന്‍ ഖാന്‍ (28), ഹാഫിസ് സരിഫ് (25) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവര്‍ക്ക് അല്‍ ക്വയ്ദയുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തുവിട്ടതെന്ന് മുംബൈ ക്രൈംബ്രാഞ്ച് ജോയിന്റ് പോലീസ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് പറഞ്ഞു.
ഇവരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനും മറ്റേയാള്‍ പാക് പൗരനുമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications