അഹൂജയുടെ വേലക്കാരിയെ കാണാതായി?

റായ്ഗഡ് ജില്ലയിലെ റോഹന്‍ ഗ്രാമത്തില്‍ നിന്നും പെണ്‍കുട്ടിയേയും കുടുംബാംഗങ്ങളെ കാണാതായതാണ് വിവരം. ഇവര്‍ എവിടെയാണുള്ളതെന്ന് ആര്‍ക്കുമറിയില്ല.
ആരോടും പറയാതെയാണ് പെണ്‍കുട്ടിയും കുടുംബാംഗങ്ങളും സ്ഥലം വിട്ടതെന്ന് അടുത്തവീട്ടുകാര്‍ പറയുന്നു. നേരത്തെ ദൂരെയെവിടെയെങ്കിലും പോകുമ്പോള്‍ അടുത്തവീട്ടില്‍ വീടിന്റെ താക്കോല്‍ ഏല്പിക്കുക പതിവായിരുന്നു. എവിടെയാണ് പോകുന്നതെന്ന് പറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമില്ലാതെ ഇവര്‍ പോയതില്‍ ദുരൂഹതയുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.
പെണ്‍കുട്ടി പെടുന്നനെ മൊഴിമാറ്റിപ്പറഞ്ഞത് ഗ്രാമവാസികളെയാകെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നിലുള്ള കാരണമെന്തെന്ന് മനസ്സിലാവുന്നില്ലെന്ന് നാട്ടുകാര്‍ പറുന്നു. പെണ്‍കുട്ടിയുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്നും ഒരു ഗ്രാമവാസി പറഞ്ഞു.
ഷൈനി അഹൂജ പീഡിപ്പിച്ചെന്ന് കേസ് നല്‍കുകയും ഒരുവര്‍ഷത്തിനുശേഷം മൊഴിമാറ്റിയത് ആരുടെ സമ്മര്‍ദ്ദമായിരുന്നുവെന്നതില്‍ ദുരുതയുണ്ട്. തനിയ്ക്ക് ജോലി വാങ്ങിത്തന്ന സ്ത്രീയുടെ പ്രേരണപ്രകാരമാണ് ആരോപണം ഉന്നയിച്ചതെന്നാണ് പെണ്‍കുട്ടി കഴിഞ്ഞ മൊഴിമാറ്റിപ്പറഞ്ഞത്.
എന്തായാലും പെണ്‍കുട്ടിയുടെ തിരോധാനം ഷൈനി അഹൂജയ്ക്ക് മറ്റൊരു തലവേദനയാവുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications