കാമുകന്‍ കാമുകിയെ വേശ്യാലയത്തിന് വിറ്റു
ദില്ലി: പ്രണയം നടിച്ച് വലയിലാക്കിയശേഷം യുവാവ് യുവതിയെ വേശ്യാലയം നടത്തിപ്പുകാര്‍ക്ക് വിറ്റു. ദില്ലിയിലെ ജി ബി റോഡിലുള്ള വേശ്യാലയത്തില്‍ നിന്ന് പൊലീസ് ഈ ഇരുപത്കാരിയെ രക്ഷിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ദക്ഷിണ ഡല്‍ഹിയില്‍ താമസിക്കുന്ന അജയ് എന്ന യുവാവിനെ പൊലീസ് തിരയുകയാണ്.
യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, യുവതിയുടെയും യുവാവിന്റെയും മൊബൈല്‍ ട്രാക്ക് ചെയ്താണ് പൊലീസ് സംഘം വേശ്യാലയത്തില്‍ എത്തി യുവതിയെ കണ്ടെത്തിയത്.
ഉത്തര്‍പ്രദേശ് സ്വദേശിയാണ് വഞ്ചിയ്ക്കപ്പെട്ടത്. വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കിയാണ് ഏതാനും ദിവസം മുമ്പ് ഇയാള്‍ യുവതിയെ ദില്ലിയില്‍ എത്തിച്ചത്.
എന്നാല്‍ വിവാഹം ചെയ്യുന്നതിനു പകരം ഇയാള്‍ കാമുകിയെ ഒരു വേശ്യാലയത്തിനു വില്‍ക്കുകയായിരുന്നു.യുപി പൊലീസും ദില്ലി പൊലീസും നടത്തിയ സംയുക്ത തെരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്












Click it and Unblock the Notifications