ചീപ്പ് ഉപയോഗിച്ചതിന് യുവാവിനെ കൊലപ്പെടുത്തി
നാഗ്പൂര്‍: ചീപ്പ് ഉപയോഗിച്ചതിന്റെ പേരിലുള്ള വാഗ്വാദത്തിനൊടുവില്‍ ഒപ്പം താമസിക്കുന്ന യുവാവിനെകൊലപ്പെടുത്തിയ 24കാരനെ പൊലീസ് അറസ്റ്റുചെയ്തു.
ലവ്കുശ് ഉയ്‌കെ എന്നയാളെയാണ് ഹിങ്ഗന പൊലീസ് അറസ്റ്റുചെയ്തത്. ഓഗസ്റ്റ് 30നാണ് സ്വന്തം ചീപ്പ് ഉപയോഗിച്ചതില്‍ ക്രുദ്ധനായ ലവ്കുശ് തന്റെ കൂടെ താമസിക്കുന്ന രാഹുല്‍ സിങ് ചൗഹാന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയത്.
ഇതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പ്പോയിരുന്നു. ഉത്തര്‍പ്രദേശുകാരനായ ചൗഹാന്‍ ഒരു സെക്യൂരിറ്റി ഏജന്‍സിയില്‍ ജോലിചെയ്യുകയായിരുന്നു. കൊലനനടന്ന ദിവസം കാലത്ത് ഏഴുമണിയ്ക്കാണ് ചൗഹാന്‍ ജോലി കഴിഞ്ഞ് മുറിയില്‍ എത്തിയത്.
പിന്നീട് ചൗഹാന്‍ തന്റെ ചീപ്പെടുത്തതിന്റെ പേരില്‍ ലവ്കുശ് വഴക്കുണ്ടാക്കുകയും വഴക്ക് കൊലയില്‍ കലാശിയ്ക്കുകയുമായിരുന്നു. ഉടന്‍തന്നെ ഇയാള്‍ സ്ഥലംവിട്ടുപോവുകയും ചെയ്തു.
പിന്നീട് ഇവരുടെ മുറിയിലെത്തിയ മറ്റൊരാളാണ് കൊലനടന്ന വിവരം പുറത്ത് പറഞ്ഞത്. മരപ്പലകകൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications