ഡിഫിക്കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊന്നു
കഴക്കൂട്ടം : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. സംഘട്ടനത്തില്‍ ഒരു കോണ്‍ഗ്രസുകാരനും രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മങ്ങാട്ടുകോണം മഠത്തില്‍ മേലേവീട്ടില്‍ റജി (28) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ശാസ്തവട്ടം സ്വദേശി രാജീവി (27) നും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് മങ്ങാട്ടുകോണം, പുല്ലാന്നിവിള, ശാസ്തവട്ടം പ്രദേശങ്ങളില്‍ ശനിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി 10.30 നാണ് സംഭവം നടന്നത്. കല്യാണവീട്ടില്‍ നിന്ന് വരികയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചേങ്കോട്ടുകോണം എസ്.എന്‍ പബ്‌ളിക് സ്‌കൂളിനു സമീപം ഇരുപതോളം വരുന്ന ഡിവൈഎഫ്‌ഐ സംഘം ആക്രമിക്കുകയായിരുന്നു.
ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. റജിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഡിവൈഎഫ്. ഐക്കാരായ പ്രശാന്ത് (28), പ്രവീണ്‍ (24) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്രാട ദിവസം ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച നടന്ന ആക്രമണമെന്നു കരുതുന്നു. മരിച്ച റജി ഒട്ടേറെ കേസുകളില്‍ പ്രതിയാണ്.












Click it and Unblock the Notifications