ദ്രവ്യന്റെ മാസപ്പടി ഡയറി കണ്ടെടുത്തു
പാലക്കാട്: മലപ്പുറം വ്യാജക്കള്ള് ദുരന്തക്കേസ് പ്രതി ദ്രവ്യന്റെ മാസപ്പടി ഡയറി പൊലീസ് കണ്ടെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും ട്രേഡ് യൂനിയന്‍ നേതാക്കള്‍ക്കും മാസപ്പടി നല്‍കിയതിന്റെ രേഖകള്‍ ഇതിലുണ്ട്. എന്നാല്‍ ആരുടെയും പേരോ മറ്റു വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല.
ഇതിനിടെ ദ്രവ്യന് സ്പിരിറ്റെത്തിച്ച രണ്ടുപേര്‍ പിടിയിലായി.. പട്ടാമ്പി സ്വദേശിയായ ജുനൈദ് അലിയും ഡ്രൈവര്‍ ഫിറോസുമാണ് അറസ്റ്റിലായത്.
വര്‍ഷത്തില്‍ ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ഇതിനായി ദ്രവ്യന്‍ ചെലവാക്കിയിരുന്നത്. ഒരു ഷാപ്പില്‍ നിന്നു 16,000 രൂപയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറ്റിയിരുന്നത്.
അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് 250, ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് 200, ഇന്‍സ്‌പെക്റ്റര്‍ക്ക് 2,000, മറ്റ് ഉദ്യോഗസ്ഥര്‍ക്കെല്ലാം കൂടി 6,000 എന്നിങ്ങനെയായിരുന്നു നിരക്ക്. കള്ളിന്റെ സാമ്പിള്‍ എടുത്തു പരിശോധിക്കുന്നതിന് ഓരോ ഷാപ്പില്‍ നിന്നു 500 രൂപ വീതം നല്‍കിയിരുന്നു.












Click it and Unblock the Notifications