വളാഞ്ചേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ പാചക വാതക ലോറി മറിഞ്ഞ് ഗ്യാസ് ചോരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ഡിവൈഡറില്‍ ഇടിച്ചു ടാങ്കര്‍ ലോറി മറിയുകയായിരുന്നു.
ലോറിയുടെ മുകളിലെ വാല്‍വിലുണ്ടായ വിള്ളലിലൂടെയാണ് വാതക ചോരുന്നത്. വാതകം മൂന്നു വാഹനങ്ങളിലേക്കു മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
മംഗലാപുരത്തു നിന്നു വിദഗ്ധ സംഘവും എമര്‍ജന്‍സി റെസ്‌ക്യൂ വാഹനവും സ്ഥലത്തെത്തി. സംഭവത്തെത്തുടര്‍ന്നു ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു.സമീപവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications