പ്രൊഫസര്‍ ജോസഫിനെതിരെ ഇടയലേഖനം

അധ്യാപകനെ പുറത്താക്കിയത് ന്യായീകരിക്കുന്ന ഇടയലേഖനം ഞായറാഴ്ച്ച രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിക്കും. കോതമംഗലം മെത്രാന്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ പേരിലാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
മതനിന്ദ ആരോപിച്ച് കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് നേരത്തെ സസ്‌പെന്‍ഷനിലായിരുന്നെങ്കിലും സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞപ്പോള്‍ മാനേജ്‌മെന്റ് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മഹാത്മാഗാന്ധി സര്‍വകലാശാല തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ക്ക് കത്തയച്ചിട്ടും മാനേജ്‌മെന്റ് നടപടിയ്ക്കുള്ള പിന്തുണ പ്രഖ്യാപിക്കുന്നതാണ് ഇടയലേഖനം.












Click it and Unblock the Notifications