കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഫസര്‍ ജോസഫിനെതിരെ ഇടയലേഖനം

  • By Ajith Babu
Google Oneindia Malayalam News

TJ Joseph
കോതമംഗലം: മൂവാറ്റുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പ്രൊഫസര്‍ ടിജെ ജോസഫിനെ പുറത്താക്കിയ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ മാനേജ്‌മെന്റിന്റെ പുറത്താക്കല്‍ നടപടിയെ ന്യോയീകരിച്ച് കോതമംഗലം രൂപതയുടെ ഇടയലേഖനം.

അധ്യാപകനെ പുറത്താക്കിയത് ന്യായീകരിക്കുന്ന ഇടയലേഖനം ഞായറാഴ്ച്ച രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിക്കും. കോതമംഗലം മെത്രാന്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ പേരിലാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

മതനിന്ദ ആരോപിച്ച് കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് നേരത്തെ സസ്‌പെന്‍ഷനിലായിരുന്നെങ്കിലും സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞപ്പോള്‍ മാനേജ്‌മെന്റ് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മഹാത്മാഗാന്ധി സര്‍വകലാശാല തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ക്ക് കത്തയച്ചിട്ടും മാനേജ്‌മെന്റ് നടപടിയ്ക്കുള്ള പിന്തുണ പ്രഖ്യാപിക്കുന്നതാണ് ഇടയലേഖനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X