മറ്റൊരു പള്ളിയും ഖുറാന്‍ കത്തിക്കാനൊരുങ്ങുന്നു
വാഷിങ്ടണ്‍: മുസ്ലീം തീവ്രവാദത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അമേരിക്കയിലെ മറ്റൊരു പള്ളിയും ഖുറാന്‍ കത്തിയ്ക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത്.
കാന്‍സാസിലുള്ള വെസ്റ്റ്‌ബൊറോ ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് ഖുറാന്‍ കത്തിയ്ക്കല്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തേ ഖുറാന്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ച ടെറി ജോണ്‍ പാതിരിയുടെ പള്ളിയായ ഡോവ് വേള്‍ഡ് ഔട്ട്‌റീച്ച് സെന്റര്‍ ഇതില്‍ നിന്നും പിന്മാറുകയാണെങ്കില്‍ ആ കൃത്യം തങ്ങള്‍ നിര്‍വ്വഹിക്കുമെന്നാണ് ഈ പള്ളിയുടെ വക്താവ് പറയുന്നത്.
മാത്രമല്ല രാജ്യത്ത് വര്‍ധിച്ച് വരുന്ന സ്വവര്‍ഗാനുരാഗം ദൈവത്തിന്റെ ശിക്ഷ ക്ഷണിച്ചിവരുത്തലാണെന്നും പള്ളി പറയുന്നു. എന്നാല്‍ ഖുറാന്‍ കത്തിക്കുന്നതിന്റെ സമയമോ സ്ഥലമോ പള്ളി പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications