ദളിത് പെണ്‍കുട്ടിയെ തട്ടിയെടുത്ത് മുസ്ലീമാക്കി
ഇസ്ലാമാബാദ്: കറാച്ചിയില്‍ 13 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് ഇസ്ലാം മതത്തില്‍ ചേര്‍ത്തതായി ആരോപണം.
കുട്ടിയുടെ അമ്മാവനായ ഭന്‍വ്രുവാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയ പൂനമെന്ന ദളിത് പെണ്‍കുട്ടിയെയാണ് മതം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ ല്യാരി നഗരത്തിലാണ് സംഭവം.
നഗരത്തിലെ ഒരു മദ്രസയില്‍ പെണ്‍കുട്ടിയെ കണ്ടതായി അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വീട്ടുകാരോട് തന്നെ മൗലവിമാര്‍ പോകാന്‍ അനുവദിക്കുകയിലെന്നും അതു കൊണ്ട് ഒരു മുസ്ലീമായി അവരുടെ കൂടെ താമസിച്ചുക്കൊള്ളാമെന്നും കുട്ടി പറഞ്ഞതായി ഭന്‍വ്രു മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി നന്നായി ഭയന്നിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.
കുട്ടിയെ തട്ടികൊണ്ടുപോയതായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കിവാരായിലെ പൊലീസ്സിനെ സമീപിച്ചെങ്കിലും അവര്‍ അതിനു തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications