കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നു: വിശ്വന്‍

  • By Lakshmi
Google Oneindia Malayalam News

Vaikom Viswan
മലപ്പുറം: വിഷക്കള്ളു ദുരന്തത്തില്‍ അട്ടിമറി സാധ്യത സംശയിക്കുന്നുവെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

അട്ടിമറി ഉറപ്പാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. അട്ടിമറി നടന്നിട്ടുണ്ടെന്നല്ല അതിനുള്ള സാധ്യത സംശയിക്കുന്നു എന്നാണു നേരത്തെയും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയ ശേഷമുള്ള നാലര വര്‍ഷക്കാലത്തിനിടയ്ക്ക് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നു.

ശനിയാഴ്ച വിഷക്കള്ളു ദുരന്തം വിതച്ച മേഖലകളില്‍ എല്‍ഡിഎഫ് സംഘം നടത്തുന്ന സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തം തടയാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തിയില്ല. സ്പിരിറ്റൊഴുക്ക് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ചു എനിയ്ക്കറിയില്ല.

എക്‌സൈസ് മന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കാത്തത് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനാലാണ്. വകുപ്പ് മന്ത്രി എത്തിയില്ലെങ്കിലും ആഭ്യന്തരമന്ത്രി സ്ഥലത്തെത്തി വേണ്ട നടപടികള്‍ എടുത്തിരുന്നു. മന്ത്രിസഭയും വേണ്ട നടപടികള്‍ സ്വീകരിച്ചു-വിശ്വന്‍ വിശദീകരിച്ചു.

ചിറ്റൂര്‍ എംഎല്‍എ കെ.അച്യുതന്‍ കള്ളു കച്ചവടത്തില്‍ നിന്നു പിന്‍മാറിയത് കുറ്റബോധം കൊണ്ടാണ്. കേന്ദ്രമന്ത്രി വയലാര്‍ രവി ഉപദേശിച്ചിട്ടാണു കള്ളു കച്ചവടം നിര്‍ത്തിയതെന്നു അച്യൂതന്‍ പറയുന്നു. ഇതിനര്‍ഥം കേന്ദ്രതലത്തില്‍ വരെ കോണ്‍ഗ്രസുകാര്‍ക്ക് അബ്കാരി ബന്ധമുണ്ടെന്നാണ്. ഇതു നേതൃത്വത്തിന്റെ അറിവോടെയാണ്- വൈക്കം വിശ്വന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X