Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പലമാകാമെങ്കില്‍ എന്തുകൊണ്ട് പള്ളി പാടില്ല; ഒബാമ

Obama
വാഷിങ്ടണ്‍: 2001 സെപ്തംബര്‍ 11ന് ഭീകരാക്രണം നടന്ന ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം മുസ്‌ളീം പള്ളി സ്ഥാപിക്കുന്നതിനെ അനുകൂലിച്ചു കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വീണ്ടും രംഗത്തെത്തി.

ഇസ്‌ളാമിനെതിരല്ല അമേരിക്കയുടെ യുദ്ധമെന്നും, മറിച്ച് ഭീകരതയ്‌ക്കെതിരാണെന്നും വാഷിങ്ടണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ ഓര്‍മ്മിപ്പിച്ചു.

ഭീകരാക്രമണം നടന്ന ഗ്രൗണ്ട് സീറോയില്‍ ക്രിസ്ത്യന്‍ പള്ളി പണിയാം, ഹിന്ദു ദേവാലയം പണിയാം, ജൂതദേവാലയം പണിയാം എങ്കില്‍ എന്തുകൊണ്ട് അവിടെ ഒരു മുസ്‌ളീം പള്ളി പണിതുകൂട?

അമേരിക്കയുടെ ശത്രുക്കള്‍ ഭീകരവാദികളാണ്. ഇസ്‌ളാമിനെ ഭീകരതയുടെ ഇരകളാക്കാന്‍ ശ്രമിക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെയാണ് അമേരിക്ക സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്നത്- ഒബാമ വ്യക്തമാക്കി.

ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ഖുറാന്‍ കത്തിക്കുമെന്ന ഫ്‌ളോറിഡ പാസ്റ്ററുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒബാമ പള്ളി നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. ഖുറാന്‍ കത്തിക്കാനുള്ള നീക്കത്തെ ഒബാമ അപലപിച്ചിരുന്നു.

ഗ്രൗണ്ട് സീറോയില്‍ പള്ളി പണിയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഖുറാന്‍ കത്തിക്കുന്നതില്‍ നിന്നും പിന്മാറാമെന്നും ഇക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ഖുറാന്‍ കത്തിക്കല്‍ പരിപാടി തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം ടെറി ജോണ്‍സ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+