ഗുജറാത്തിലും മഹാരാഷ്ട്രയിലും മുംബൈ മോഡലിന് സാധ്യത

പാക്കിസ്ഥാനില്‍ നിന്നുളള തീവ്രവാദികള്‍ മുംബൈ ആക്രമണം നടപ്പാക്കിയ മാതൃകയില്‍ കടല്‍ വഴി എത്തി ആക്രമണം നടത്താന്‍ സാധ്യതയുണ്‌ടെന്നാണ് മുന്നറിയിപ്പ്. ഇതിനാല്‍ തീരപ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
തീവ്രവാദസംഘമായ ഹുജി ഈ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് മുപ്പതോളം വരുന്ന ചാവേറുകളെ തയ്യാറാക്കിയിട്ടുള്ളതായും രഹസ്യാന്വേഷണ വിവരങ്ങളെ ഉദ്ധരിച്ച് ഐബി ചൂണ്ടിക്കാട്ടുന്നു.
എട്ടും ഒന്‍പതും പേരുള്ള വിവിധ സംഘങ്ങളായാണ് ചാവേറുകളെ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വനിതാ ചാവേറുകളും അടങ്ങിയ സംഘമാണിതെന്ന് ഐബി അറിയിച്ചു.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തീരസംരക്ഷണ സേനയോട് പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്്. തീരപ്രദേശങ്ങളില്‍ ദ്രുതകര്‍മസേനയെയും സിആര്‍പിഎഫിനെയും അധികമായി വിന്യസിക്കുകയും ചെയ്തിട്ടുണ്ട്്.












Click it and Unblock the Notifications