പ്രതിയുടെ വെടിയേറ്റ് എസ്‌ഐ മരിച്ചു

സ്ത്രീപീഡനക്കേസിലെ പ്രതിയായ മുജീബിന് വാറന്റ് നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവമെന്നാണ് ആദ്യവിവരം. സംഭവത്തിനുശേഷം പ്രതി ഓടിരക്ഷപ്പെട്ടു. സ്‌റ്റേഷനിലേക്ക് പലതവണ വിളിപ്പിച്ചെങ്കിലും മുജീബ് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇയാളെ തേടി പോലീസ് വീട്ടിലെത്തിയത്.
വീടിന് സമീപത്ത് ജീപ്പ് നിര്‍ത്തിയ ശേഷം എസ്.ഐയും സംഘവും വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ മുജീബ് കള്ളത്തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
വെടിയേറ്റ വിജയകൃഷ്ണനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപ്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുജീബിനുവേണ്ടിയുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ കാട്ടിനുള്ളില്‍ ഒളിച്ചതായാണ് പൊലിസ് കരുതുന്നത്. ഡിജിപി സംഭവസ്ഥലത്തേക്കു തിരിച്ചു.












Click it and Unblock the Notifications