17കാരിയുമായി ഒളിച്ചോടിയ യുവാവ് അറസ്റ്റില്‍
ചങ്ങനാശേരി: യുവാവിനൊപ്പം ഇറങ്ങിപ്പോയ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബന്ധുക്കള്‍ ബാംഗ്ലൂരില്‍ നിന്നും പിടികൂടി നാട്ടിലെത്തിച്ചു. മാമ്മൂട് സ്വദേശിനിയ പാരലെല്‍ കോളെജ് വിദ്യാര്‍ഥിനിയാണ് പത്തൊന്‍പത്കാരനൊപ്പം ഒഴിച്ചോടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. റെജി(19)യെ പോലീസ് അറസ്റ്റുചെയ്തു. പിന്നീട് കോടതി ഇയാളെ റിമാന്റ് ചെയ്തു.
ഓഗസ്റ്റ് 8ന് പാരലല്‍കോളജിലേക്കു പതിനേഴുകാരി റെജിക്കൊപ്പം ബാംഗളൂരിലേക്ക് കടക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതായി വീട്ടുകാര്‍ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കി.
ബാംഗ്‌ളൂരില്‍ ജോലിയുള്ള റെജിയ്‌ക്കൊപ്പം പെണ്‍കുട്ടി പോയെന്ന വിവരത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബാംഗ്‌ളൂരിലുള്ള ബന്ധുക്കള്‍ റെയില്‍വേസ്റ്റേഷനില്‍ കാത്തുനിന്ന് ഇരുവരെയും കൈയോടെ പിടികൂടി രാവിലെ തൃക്കൊടിത്താനം പോലീസ്്‌സ്‌റ്റേഷനില്‍ എത്തിച്ചു.
തുടര്‍ന്ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. മാതാപിതാക്കളോടൊപ്പം പോകാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ചൂട്ടുവേലിയിലുള്ള പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്












Click it and Unblock the Notifications