കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യ ദുരന്തം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

  • By Lakshmi
Google Oneindia Malayalam News

Hooch Tragedy
മലപ്പുറം: 26പേരുടെ മരണത്തിനിടയാക്കി മലപ്പുറം ജില്ലിയിലുണ്ടായ വിഷക്കള്ള് ദുരന്തത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു.

അന്വേഷണം ആവശ്യമായതിനാലാണ് കേസ് െ്രെകംബ്രാഞ്ചിനു കൈമാറുന്നത്. ലോക്കല്‍ പൊലീസിന്റെ സഹകരണത്തോടെയായിരിക്കും തുടരന്വേഷണം. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്ക് വ്യാപിപ്പിക്കും- അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദുരന്തം ഒഴിവാക്കാനായി കള്ളുഷാപ്പുകള്‍ വഴി മായംചേര്‍ത്ത കള്ള് വില്‍ക്കുന്നത് തടയാന്‍ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു

വിഷക്കള്ള് ദുരന്തത്തിന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കാരണക്കാരായിട്ടുണ്ടെങ്കില്‍ ഇവരെ കേസില്‍ പ്രതിചേര്‍ക്കുമെന്നും. വളയംകുളം ഗസ്റ്റ് ഹൌസില്‍ ചേര്‍ന്ന ഉന്നതതല പൊലീസ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ഡിജിപി അറിയിച്ചു.

കള്ളില്‍ സ്പിരിറ്റ് കലര്‍ത്തുന്നത് കണ്ടെത്തുകയും തടയുകയും ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ അത് ചെയ്യാത്തതുമൂലമാണ് ദുരന്തമുണ്ടായതെങ്കില്‍ ഇതിന് പ്രത്യക്ഷമായും പരോക്ഷമായും കൂട്ടുനിന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അന്വേഷണം ശരിയായ ദിശയിലാണ്. ദുരന്തത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

രണ്ടു മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ എഡിജിപി മഹേഷ്‌കുമാര്‍ സിംഗ, അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പി സി.എം. പ്രദീപ്കുമാര്‍, മലപ്പുറം എസ്പി കെ. സേതുരാമന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേസില്‍ ഇതേവരെ 11 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ദുരന്തത്തിനു കാരണമായ സ്പിരിറ്റ്
എത്തിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ ഏഴുപേരെ കൂടി പ്രതിചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X