Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി: വിഡി സതീശന്‍ വെല്ലുവിളി ഏറ്റെടുത്തു

തിരുവനന്തപുരം : ലോട്ടറിവിവാദത്തില്‍ സംവാദത്തിന് തയ്യാറാണെന്ന് വിഡി സതീശന്‍ എംഎല്‍എ. എംഎല്‍എ വെല്ലുവിളി ഏറ്റെടുത്തതോടെ ലോട്ടറി പ്രശ്‌നത്തില്‍ വീറും വാശിയുമേറിയ ഒരു സംവാദത്തിന് വഴി തെളിഞ്ഞു.

സതീശനുമായി സംവാദത്തിന് 'എന്റെ െ്രെപവറ്റ് സെക്രട്ടറി ചെല്ലും' എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞപ്പോള്‍ പ്രശ്‌നത്തിന് ഒരു പൂര്‍ണവിരാമം വീണ പ്രതീതിയായിരുന്നു. എന്നാല്‍ സതീശന്‍ സംവാദത്തിന് തയ്യാറായതോടെ ആ സ്ഥിതി മാറി. പ്രശ്‌നം വീണ്ടും ചൂടുപിടിച്ചു.

ധനമന്ത്രി സംവാദത്തിന് വെല്ലുവിളിച്ചത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെയാണ്. ഉമ്മന്‍ചാണ്ടി ആ വെല്ലുവിളി സ്വീകരിച്ചില്ല. പകരം ഒരു യു.ഡി.എഫ് നേതാവിനെ അയയ്ക്കാമെന്ന് പറഞ്ഞു. അപ്പോഴേ ധനമന്ത്രി അതിനോട് വിയോജിച്ചിരുന്നു.

ഒടുവില്‍, താന്‍ സതീശനെയാണ് അയയ്ക്കാന്‍ പോകുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോഴാണ് എങ്കില്‍ സംവാദത്തിന് തന്റെ െ്രെപവറ്റ് സെക്രട്ടറിയെ അയയ്ക്കാമെന്ന് ധനമന്ത്രി പറഞ്ഞത്.

ധനമന്ത്രിയുടെ പ്യൂണ്‍ വന്നാലും സംവാദത്തിന് തയ്യാറെന്നാണ് സതീശന്‍ വ്യക്തമാക്കി. അടുത്തയാഴ്ച എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

സതീശന്റെ സംവാദസന്നദ്ധത അംഗീകരിച്ച ധനമന്ത്രിയാകട്ടെ, എന്തിന് അടുത്തയാഴ്ചവരെ നീട്ടുന്നു, നാളെത്തന്നെ ആവാമല്ലോ എന്നാണ് പ്രതികരിച്ചത്. തന്റെ അഡിഷണല്‍ െ്രെപവറ്റ് സെക്രട്ടറി എം. ഗോപകുമാര്‍ സംവാദത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.. തിരുവനന്തപുരം പ്രസ് ക്‌ളബ് ആണ് സംവാദത്തിന്റെ വേദി.

വെറുതേ പ്രസംഗിച്ചു പോവാമെന്ന് കരുതേണ്ട. അഞ്ചു മിനിട്ടുവീതം ദൈര്‍ഘ്യമുള്ള മൂന്നുഭാഗങ്ങള്‍ ഉണ്ടാവും. പ്രസ് ക്‌ളബ് നിയോഗിക്കുന്ന മൂന്നുപേര്‍ ആയിരിക്കും മോഡറേറ്റര്‍മാര്‍.' ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പ്രഖ്യാപിച്ചു.

വാദിച്ച് ജയിക്കാനോ തോല്പിക്കാനോ എളുപ്പമല്ലാത്ത നിലപാടുകളിലാണ് മന്ത്രിയും സതീശനും. അന്യസംസ്ഥാനലോട്ടറികള്‍ നിരോധിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന നിലപാടിലാണ് ധനമന്ത്രി. അതിന് ആധാരമായ വകുപ്പുകളും കോടതി ഉത്തരവുകളും അദ്ദേഹം യഥേഷ്ടം ചൂണ്ടിക്കാണിക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലോട്ടറി നിരോധിക്കാന്‍ ഉമ്മന്‍ചാണ്ടി കേന്ദ്രത്തിന് നല്‍കിയ നിവേദനവും അദ്ദേഹത്തിന്റെ ശക്തിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+