കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിനെ പിരിച്ചുവിട്ടത് ന്യായീകരിച്ച് ഇടയലേഖനം

  • By Lakshmi
Google Oneindia Malayalam News

TJ Joseph
കോതമംഗലം: ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫസര്‍ ടി.ജെ.ജോസഫിനെ പിരിച്ചുവിട്ട നടപടി ന്യായീകരിച്ച് കോതമംഗലം രൂപതയുടെ പള്ളികളില്‍ ഞായറാഴ്ച ഇടയലേഖനം വായിച്ചു.

സംഭവത്തില്‍ രൂപതയ്ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ അധ്യാപകന്‍ തയാറായില്ലെന്ന് ഇടയലേഖനത്തില്‍ പറയുന്നു.

പിരിച്ചുവിട്ട നടപടിയെ കോടതിയില്‍ ചോദ്യംചെയ്യാന്‍ അധ്യാപകനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും അവകാശമുണ്ടെന്നും കോടതി പറഞ്ഞാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയാറാണെന്നും രൂപതാ മെത്രാന്‍ മാര്‍ ജോസഫ് പുന്നക്കോട്ടിലിന്റെ ഇടയലേഖനത്തില്‍ പറയുന്നു.

കൈവെട്ട് സംഭവത്തിനു ശേഷം ഇപ്പോള്‍ മറ്റൊരു വിവാദം ഉടലെടുത്തിരിക്കുന്നത് അധ്യാപകനെതിരേ മാനേജ്‌മെന്റ് എടുത്ത ശിക്ഷാനടപടി കടന്നുപോയെന്നാണ്. വിവാദചോദ്യം മുസ്ലിം സഹോദരങ്ങളുടെ മതവികാരം വ്രണപ്പെടുത്തി.

സംഭവത്തിനുശേഷം ഉടന്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വിഷയം അഭിഭാഷകരടങ്ങുന്ന കമ്മിഷനെ നിയോഗിച്ച് അന്വേഷിച്ചു. മതസൗഹാര്‍ദത്തിനും സാമുദായിക മൈത്രിക്കും കോട്ടംതട്ടാന്‍ വിവാദചോദ്യം കാരണമായെന്നായിരുന്നു കണ്ടെത്തല്‍. ഇതര മതവിശ്വാസികളോടു പരിഗണനയോടെ പെരുമാറുന്ന മാന്യമായ പാരമ്പര്യമാണു സഭ പുലര്‍ത്തിപ്പോരുന്നത്-ലേഖനത്തില്‍ പറയുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X