കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെയ്യാത്ത കുറ്റം ഏറ്റുപറയാനാവില്ല: ജോസഫ്

  • By Lakshmi
Google Oneindia Malayalam News

TJ Joseph
തൊടുപുഴ: ചെയ്യാത്ത കുറ്റം ഏറ്റുപറഞ്ഞ് സഭയുടെ ഒരു ഔദാര്യവും നേടാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളെജില്‍ നിന്നും പുറത്താക്കപ്പെട്ട അധ്യാപകന്‍ ടി ജെ ജോസഫ്.

ചെയ്യാത്ത കുറ്റം ഏറ്റുപറയാനാണ് സഭ നിര്‍ബന്ധിക്കുന്നത്. ആ ഔദാര്യം വേണ്ട. ഞാനൊരു മതവിശ്വാസിയാണ്. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നയാളുമാണ്. ഒരു മതത്തേയും ഞാന്‍ നിന്ദിക്കില്ല.

ചോദ്യപേപ്പര്‍ തയാറാക്കിയയാളെന്ന നിലയില്‍ ആ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തതാണ്. അതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

തെറ്റുകളെ ന്യായീകരിക്കാന്‍ സഭ കഥകള്‍ മെനയുകയാണ്. ഡി.ടി.പി ഓപ്പറേറ്റര്‍ ചോദ്യപേപ്പറിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചിരുന്നുവെന്ന വിശദീകരണം ഇത്തരത്തിലൊരു കഥയാണ്. മന:പൂര്‍വം തെറ്റ് ചെയ്തിട്ടില്ല. നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുുന്നു.

തന്റെ ആത്മാര്‍ഥത മനസ്സിലാക്കാതെ കുറ്റക്കാരനായി ചിത്രീകരിക്കുകയാണ്. ചോദ്യപേപ്പറിന്റെ പേരില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ പരാതിയോ പ്രതിഷേധമോ ഉണ്ടായില്ല- ടി.ജെ ജോസഫ് പറഞ്ഞു.

ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയശേഷം അതാദ്യം നല്‍കിയത് കോളെജ് പ്രിന്‍സിപ്പലിനാണെന്നും ചോദ്യപ്പേപ്പറിലുള്ള പ്രശ്‌നം പുറത്തറിയിച്ചത് തന്റെ വിദ്യാര്‍ഥികളാണെന്ന് താന്‍ കരുതുനിന്നില്ലെന്നും ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

താനുണ്ടാക്കിയ വിവാദചോദ്യപ്പേപ്പര്‍ വച്ച് നടത്തിയ പരീക്ഷ റദ്ദാക്കാതെയാണ് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന് ദിവസം ജോസഫ് ആരോപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X