റിയാദ്-കരിപ്പൂര്‍ വിമാനം വൈകുന്നു
റിയാദ്: റിയാദില്‍ നിന്നും കരിപ്പൂകിലേയ്ക്ക് വരേണ്ട എയര്‍ഇന്ത്യ വിമാനം വൈകുന്നു. രാവിലെ അഞ്ചിന് പുറപ്പെടേണ്ട വിമാനം ഇതു വരെ പുറപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.
വിമാനത്തില്‍ ഏകദേശം 300 ഓളം മലയാളികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല എന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
സാങ്കേതിക തകരാറു മൂലമാണ് വിമാനം വൈകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications