ഗ്രൗണ്ട് സീറോയില്‍ യുഎസ് പൗരന്‍ ഖുറാന്‍ കത്തിച്ചു
ന്യൂയോര്‍ക്ക്: ഗ്രൗണ്ട് സീറോയ്ക്കടുത്ത് മുസ്‌ലിം കണ്‍വെന്‍ഷന്‍ സെന്ററും പള്ളിയും പണിയുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ പൗരന്‍ ഖുറാന്റെ താളുകള്‍ കീറി കത്തിച്ചു.
അവര്‍ക്ക് അമേരിക്കന്‍ പതാക കത്തിക്കാമെങ്കില്‍ എനിക്കു ഖുര്‍ആനും കത്തിക്കാമെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിപ്രായം തുറന്നു പറയുന്നതില്‍ അമേരിക്കക്കാര്‍ ഭയക്കരുതെന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇയാളെ പൊലീസ് പിടികൂടിക്കൊണ്ടുപോയെങ്കിലും അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
ഗ്രൗണ്ട് സീറോയില്‍ പള്ളി പണിയുന്നതില്‍ പ്രതിഷേധിച്ച് ഖുര്‍ആന്‍ കത്തിക്കുമെന്ന് ഫേഌറിഡക്കാരനായ പാസ്റ്റര്‍ ടെറി ജോണ്‍സ് ഭീഷണി മുഴക്കിയത് ലോകമെമ്പാടും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നതോടെ പാസ്റ്റര്‍ പിന്മാറിയിരുന്നു. ഗ്രൗണ്ട് സീറോയില്‍ ഹിന്ദു ക്ഷേത്രം നിര്‍മിക്കാമെങ്കില്‍ പള്ളിയും പണിയാമെന്നായിരുന്നു ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞത്.












Click it and Unblock the Notifications