ശക്തമായ വിപണി ദിവസം
മുംബൈ: രാവിലത്തേതില്‍ നിന്ന് ശക്തമായ നിലയിലാണ് വൈകീട്ട് സെന്‍സെക്സും നിഫ്ടിയും അവസാനിച്ചത്. രാവിലെ തന്നെ സെന്‍സെക്സ് 19,000 ഭേദിച്ചെങ്കിലും വൈകീട്ട് കച്ചവടം അവസാനിയ്ക്കുമ്പോള്‍ സെന്‍സെക്സ് 19,000 ന് മുകളിലായിരിയ്ക്കുമോയെന്ന് സംശയമായിരുന്നു. ആ ഭീതി അസ്ഥാനത്തായി.
സെന്‍സെക്സ്19,208.33 (+408.67)
നിഫ്ടി 5760.00 (+119.95)
ബുള്ളുകളുടെ ദിവസമായിരുന്നു സെപ്തംബര്‍ 13 തിങ്കളാഴ്ച. ചൈന പുറത്തിറക്കിയ വ്യവസായ ഉല്പാദന കണക്കുകള്‍ മെച്ചപ്പെട്ടതായത് ഏഷ്യന്‍ വിപണികള്‍ക്ക് ഊര്‍ജം നല്‍കി. ആ ഊര്‍ജ്ജം ഇന്ത്യന്‍ വിപണിയിലും ശക്തി പകര്‍ന്നു. ഇന്ത്യയുടെ ജൂലൈയിലെ വ്യവസായ ഉല്പാദനം 13.8% കൂടിയതും വിപണിയ്ക്ക് സഹായകമായി.
തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണി മേലോട്ട് നോക്കുന്നത് ബുള്ളുകള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.
സെപ്‌തംബര്‍ 13, 2010, 15:51
***
ഓഹരി വിപണി ഉയരത്തിലേയ്ക്ക്
സെപ്‌തംബര്‍ 13, 2010, 12:47 [IST]
മുംബൈ: ഏഷ്യയിലെ വിവിധ ഓഹരി വിപണികള്‍ ഉയര്‍ന്നത് ഇന്ത്യന്‍ വിപണിയിലും ഉണര്‍വേകി. വന്‍ കയറ്റമാണ് സെപ്തംബര്‍ 13 തിങ്കളാഴ്ച രാവിലെ വിപണിയില്‍ കണ്ടത്. സെന്‍സെക്സ് 32 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നതാണ് പ്രത്യേകത. മാത്രമല്ല ഇന്‍ഡക്സ് 19000 കടക്കുകയും ചെയ്തു.
ഈ ഉണര്‍വ് വൈകീട്ട് വരെ തുടരുമോയെന്നതാണ് ഇനി കാണേണ്ടത്. രാവിലെ സെന്‍സെക്‌സ് 268.52 പോയന്റ് നേട്ടത്തോടെ 19068.18 പോയന്റിലും നിഫ്റ്റി 78.10 പോയന്റ് ഉയര്‍ന്ന് 5718.15 പോയന്റിലുമാണ് രാവിലെ 10.00ന് വ്യാപാരം തുടരുന്നത്. ഉച്ചയ്ക്ക് 12.30ന് സെന്‍സെക്സ് 318.81 കൂടി 19,118.47 ലെത്തി.
ബാങ്കിംഗ് ഓഹരികള്‍ വന്‍ മുന്നേറ്റമുണ്ടാക്കി. ഓഹരിയും ഉയര്‍ന്ന ശതമാനവുമാണ് ഇവിടെ. എസ്.ബി.ഐ(4.38%), ഐ.സി.ഐ.സി.ഐ ബാങ്ക്(3.70%) പി.എന്‍.ബി(3.28%), എച്ച്.ഡി.എഫ്.സി(2.74%), ആക്‌സിസ് ബാങ്ക്(2.36%)
പതിവ് പോലെ ഓഹരി വിപണി കുതിച്ചപ്പോള്‍ അത് പ്രതികൂലമായാണ് സ്വര്‍ണ വിപണിയില്‍ പ്രതിഫലിച്ചത്. തിങ്കളാഴ്ച സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞു. 14160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് സെപ്തംബര്‍ 13 തിങ്കളാഴ്ചത്തെ വില.












Click it and Unblock the Notifications